സംയുക്ത കർഷക യൂണിയൻ നൈറ്റ് മാർച്ച്

ചടയമംഗലം : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് സംയുക്ത കർഷക യൂണിയന്റെ നേതൃത്വത്തിൽ ചടയമംഗലത്ത് നൈറ്റ് മാർച്ച് നടത്തി. പി.കെ. ബാലചന്ദ്രൻ, ഡി. സന്തോഷ്, ബി. ശ്രീകുമാർ, ഡി. ജയകുമാർ, ഡി. തങ്കപ്പൻ, ഹരി വി. നായർ, ജി. അജയൻ, ജയന്തിദേവി, എം. ബാബുരാജൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.