നെല്ലിക്കുന്നത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്ക്

നാലുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊട്ടാരക്കര : ഓയൂർ റൂട്ടിൽ നെല്ലിക്കുന്നം കൊച്ചാലുംമൂട് പെട്രോൾ പമ്പിനു മുന്നിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്കു വരികയായിരുന്ന രാജധാനി ബസും ഓയൂരിലേക്കു പോകുകയായിരുന്ന മൂൺലൈറ്റ് ബസും നേർക്കുനേർ ഇടിക്കുകയായിരുന്നു. മൂൺലൈറ്റ് ബസ് ഡ്രൈവർ പ്രസാദ് (ജോഷ്വ-48), മുട്ടറ ചരുവിളവീട്ടിൽ ശ്രീലക്ഷ്മി (20), കുടവട്ടൂർ ബിജുഭവനത്തിൽ കാവ്യ (26), ഓടനാവട്ടം പുത്തൻവീട്ടിൽ പി.എം. അലക്‌സാണ്ടർ (78) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും മറ്റു വാഹനങ്ങളിലെത്തിയ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിലെ കമ്പികളിലിടിച്ചും തെറിച്ചുവീണുമാണ് ഇരു ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റത്. ബസുകൾ കൂട്ടിയിടിച്ചെന്ന വാർത്ത പടർന്നതോടെ താലൂക്ക് ആശുപത്രിയിൽ വലിയ തിരക്കായി.
പരിക്കേറ്റവർ
ഓടനാവട്ടം സ്വദേശികളായ രജിത(32), ആതിര(25), അഖിൽ(18), പാർവതി(22), നെല്ലിക്കുന്നം സ്വദേശികളായ ശാന്തകുമാരി(48), അഭിരാം(18), ഷൈനി(40), രമേശൻ(54), ആനന്ദൻ(55), കുടവട്ടൂർ സ്വദേശി അമന(20), നിമിഷ(41), ശാന്തി(36), ദേവു(25), ഭാസുര(52), ഗീതാകുമാരി(53), വെളിയം സ്വദേശികളായ അനുരാജ്(34), ഹരിരാജ്(19), ബിന്ദു(34), പ്രസാദ്(46), പ്രിയങ്ക(40), പ്രസാദ്(44), വിലയന്തൂർ സ്വദേശി സാറാമ്മ ജോർജ്(60), കൊട്ടാരക്കര സ്വദേശികളായ ആനി(45), സുലൈമാൻ അലി(48), ഫെബി(30), അത്തർ ഹുസൈൻ(40), സേതുൽ(20), മോനി(27), സാവിത്രി(55), കുന്നിക്കോട് സ്വദേശി നീതു(22), ബസ് ഡ്രൈവർ കുഴിമതിക്കാട് സ്വദേശി വൈശാഖ്(28), തുറവൂർ സ്വദേശി വിക്രമൻ(60), വാളിയോട് സ്വദേശി ജിഷ്ണു(17), വിലങ്ങറ സ്വദേശി പാർവതി(31), ഗിരീഷ്‌കുമാർ(47), മുട്ടറ സ്വദേശി തോമസ്(60), പൂയപ്പള്ളി സ്വദേശി രാജു(51), ഇടവട്ടം സ്വദേശി ഉണ്ണി(31), വില്ലൂർ സ്വദേശി അഭിനന്ദ്(19), കടയ്ക്കോട് സ്വദേശി ചന്ദ്രമതി(70), മറവൂർ സ്വദേശി സിനി(45), പട്ടാഴി സ്വദേശി അഭിൻ(18), നെടുവത്തൂർ സ്വദേശി ബിന്ദു(53).