പേവിഷബാധ പ്രതിരോധദിനാചരണം

കരുനാഗപ്പള്ളി : ലോക പേവിഷബാധ പ്രതിരോധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കൽ ഗവ. ഹൈസ്കൂളിൽ നടന്നു. സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ തൃദീപ് അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ പി. സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. രേഖ എം. രവീന്ദ്രൻ ദിനാചരണ സന്ദേശം നൽകി.

ജില്ലാപഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ യു. ഉല്ലാസ്, ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി സുഗതൻ, സ്ഥിരംസമിതി അധ്യക്ഷ അമ്പിളി ജോയി, ബ്ലോക്ക് പഞ്ചായത്തംഗം പി. ലിജു, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ എസ്. ശ്രീകുമാർ, പ്രഥമാധ്യാപിക എൽ. സ്മിത, പി.ടി.എ. പ്രസിഡന്റ് മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ. ജാസ്മിൻ, തഴവ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി, ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിസാം, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി. ജയലത എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. അങ്കണവാടി, ആശ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ അണിനിരന്ന ബോധവത്കരണ റാലിയും നടത്തി.