അവഗണന അവസാനിപ്പിക്കണം-പെൻഷൻ സംഘ്

പുനലൂർ :പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പെൻഷൻ പരിഷ്‌കരണ നടപടികളും ക്ഷാമാശ്വാസ കുടിശ്ശികവിതരണവും ആരംഭിക്കണമെന്നും പെൻഷൻ സംഘ് പുനലൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ വൈസ്‌ പ്രസിഡന്റ് ഡോ. വി. സോമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ. വേലപ്പൻപിള്ള അധ്യക്ഷനായി. ജില്ലാ വൈസ്‌ പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ ജെ. രാധാകൃഷ്ണപിള്ള, പി. മോഹനൻ, ബ്ലോക്ക് സെക്രട്ടറി സി.ജി. മുരളീധരൻനായർ, വി. യശോദ എന്നിവർ പ്രസംഗിച്ചു. ജില്ലാകമ്മിറ്റി അംഗം കെ. രാമചന്ദ്രക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരികസമ്മേളനം വിരമിച്ച പ്രൊഫ. ഡോ. എസ്. മുരളീധരൻനായർ ഉദ്ഘാടനം ചെയ്തു.

പി. അർജുനൻപിള്ള, കെ. സജീവ്, പി.കെ. ഗോപിനാഥൻപിള്ള, ആർ. ശോഭനാമണി, സോമൻപിള്ള എന്നിവർ പ്രസംഗിച്ചു. സംഘടനാ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബാബുപ്പിള്ള ഉദ്ഘാടനം ചെയ്തു. കെ.ജി. വിജയൻ അധ്യക്ഷത വഹിച്ചു.

സമാപനസമ്മേളനം ജില്ലാ പ്രസിഡന്റ് കെ. വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സി.ജി. മുരളീധരൻനായർ (പ്രസി.), കെ. സജീവ് (സെക്ര.), പി. മോഹനൻ, ആർ. ശോഭനാമണി (വൈസ് പ്രസി.), ഡോ. എസ്. സലിൽ, വി. യശോദ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.