മാലിന്യശേഖരണകേന്ദ്രത്തിലെ തൊഴിലാളികൾക്ക് പരിശീലനം

കൊട്ടാരക്കര :കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ ഉഗ്രൻകുന്നിലെ മാലിന്യശേഖരണകേന്ദ്രത്തിലെ തൊഴിലാളികൾക്കായി അഗ്നിസുരക്ഷ, പ്രഥമശുശ്രൂഷ എന്നിവയിൽ പരിശീലനം നൽകി. കൊട്ടാരക്കര ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനം നഗരസഭാധ്യക്ഷ അനിതാ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ മായാ സുരേഷിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രസാദ് ക്ലാസ് നയിച്ചു. കെഎസ്ഡബ്ല്യുഎംപി ജില്ലാ ഡെപ്യൂട്ടി കോഡിനേറ്റർ എ.ആർ. ഷബിന വിഷയാവതരണം നടത്തി. ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ പരിസ്ഥിതിവിദഗ്ധ ഡോ. എസ്. ചിത്ര, സാമൂഹികവിദഗ്ധൻ രാജേഷ് പൈ, എൻജിനിയർ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലാളികൾക്ക് തൊഴിൽസുരക്ഷാപരിശീലനവും നൽകി.