വേണാട് സഹോദയ കിഡ്സ് ഫെസ്റ്റ്: കൊല്ലം ലേക്ഫോർഡ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

കൊല്ലം: നെടുമൺകാവ് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിൽ നടന്ന വേണാട് സഹോദയ കിഡ്സ് ഫെസ്റ്റ് 2026 'ഹക്കുന മറ്റാറ്റാ' യിൽ കൊല്ലം ലേക്ഫോർഡ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. കരിക്കോട് ടി.കെ.എം. സെന്റിനറി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും കുണ്ടറ ട്രിനിറ്റി ലൈസിയം മൂന്നാം സ്ഥാനവും നേടി.
ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ ചെയർമാൻ പി. സുന്ദരൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വേണാട് സഹോദയ പാട്രൺ ഡോ. വി. കെ. ജയകുമാർ അധ്യക്ഷനായി. വേണാട് സഹോദയ ജോയിന്റ് സെക്രട്ടറി നാസിം സെയിൻ സംസാരിച്ചു.
കാറ്റഗറി ഒന്നിൽ അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളും കുണ്ടറ ട്രിനിറ്റി ലൈസിയവും ഒന്നാം സ്ഥാനം പങ്കിട്ടു. കാറ്റഗറി രണ്ടിൽ ട്രിനിറ്റി ലൈസിയം ഒന്നാം സ്ഥാനം നേടിയപ്പോൾ കാറ്റഗറി മൂന്നിൽ കൊല്ലം ലേക്ക്ഫോർഡ് സ്കൂൾ ഒന്നാമതെത്തി.
സമാപന സമ്മേളനത്തിൽ സ്കൂൾ വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുന്ദരൻ അധ്യക്ഷത വഹിച്ചു. പുത്തൂർ ഡിവൈൻ പബ്ലിക് സ്കൂൾ ഡയറക്ടർ ഡെന്നിസ് വെയിൽസ് വിജിയികളെ അനുമോദിച്ചു.
Content Highlights: Kollam Lake Ford School emerged as overall champions at the Venad Sahodaya Kids Fest Hakuna Matata held at Sree Gurudeva Central School.