നഗരത്തിൽ കോർപറേഷന്റെ റോഡ് സൈൻ ബോർഡുകൾ ബുദ്ധിമുട്ടാകുന്നു; ഫുട്പാത്തിൽ കാൽനടക്കാർക്ക് തടസ്സം

കൊല്ലം: നഗരത്തിലെ പലയിടങ്ങളിലും കോർപറേഷൻ സ്ഥാപിച്ച റോഡ് സൈൻ ബോർഡുകൾ യാത്രക്കാർക്ക് സഹായമാകുന്നതിനു പകരം ബുദ്ധിമുട്ടാകുന്നതായി പരാതി. ഫുട്പാത്തിൽ താഴ്ന്ന ഉയരത്തിൽ സ്ഥാപിച്ച ബോർഡുകളുടെ അരികുകൾ കാൽനടയാത്രക്കാരുടെ തലയിലും ശരീരത്തിലും തട്ടുന്നത് പതിവായി. വാഹനയാത്രക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ദൂരെനിന്ന് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിലല്ല ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ആക്ഷേപം. മുന്നറിയിപ്പ് ബോഡുകൾ കൃത്യസമയത്ത് ശ്രദ്ധയിൽപ്പെടാത്തത് അപകടങ്ങൾക്ക് കാരണമാകുമെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
നിർദിഷ്ട അളവിലും ഉയരത്തിലുമല്ല ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് പരാതിക്കാർ പറയുന്നത്. ബോർഡുകളുടെ ഉയരവും സ്ഥാനവും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പുനഃക്രമീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
Content Highlights: Improperly placed road sign boards by Kollam Corporation pose a hazard to pedestrians and motorists on city footpaths.