തിരുപ്പരങ്കുണ്ഡ്രം പ്രതീകാത്മക ദീപംതെളിച്ച് ഹിന്ദു ഐക്യവേദി

കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ  ഹിന്ദു ഐക്യവേദി സ്ഥാപിച്ച പ്രതീകാത്മക തിരുപ്രകുണ്ഡ്രം   ദീപസ്തംഭത്തിൽ സ്ഥാപിച്ചതിൽ  ജില്ലാ രക്ഷധികാരി  പി. ശശിധരൻപിള്ള ദീപം തെളിയിക്കുന്നു
കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ഹിന്ദു ഐക്യവേദി സ്ഥാപിച്ച പ്രതീകാത്മക തിരുപ്രകുണ്ഡ്രം ദീപസ്തംഭത്തിൽ സ്ഥാപിച്ചതിൽ ജില്ലാ രക്ഷധികാരി പി. ശശിധരൻപിള്ള ദീപം തെളിയിക്കുന്നു

കൊട്ടാരക്കര: തിരുപ്പരങ്കുണ്ഡ്രത്ത്‌ ദീപസ്തംഭത്തിൽ ദീപംതെളിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊട്ടാരക്കരയിൽ പ്രതീകാത്മക ദീപസ്തംഭമൊരുക്കി ഹിന്ദു ഐക്യവേദി. പുലമൺ ജങ്ഷനിലാണ് ദീപം തെളിച്ചത്. ഹിന്ദു ഐക്യവേദി രക്ഷാധികാരി പി. ശശിധരൻപിള്ള ദീപസ്തംഭത്തിൽ ദീപംതെളിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പ്രഭാഷണം നടത്തി. നേതാക്കളായ മാരൂർ സുധാകരൻ, ഡോ. രാമകൃഷ്‌ണൻ, ഗോപാലകൃഷ്ണൻ തലവൂർ, ശിവപ്രസാദ്, തേമ്പ്ര വേണുഗോപാൽ, രാജേന്ദ്രൻ വല്ലം, മോഹൻ തൃക്കണ്ണമംഗൽ, രാജശേഖരൻ പുലമൺ, വിജയൻ തൃക്കണ്ണമംഗൽ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Hindu Aikya Vedi lit a symbolic lamp at Pulamon Junction in Kottarakkara to celebrate the lighting of the pillar at Thiruparankundram.