ഇടമുളയ്ക്കൽ പഞ്ചായത്തുതല ബാലോത്സവം

ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് തല ബാലോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി. അജയൻ ഉദ്ഘാടനം ചെയ്യുന്നു
ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് തല ബാലോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി. അജയൻ ഉദ്ഘാടനം ചെയ്യുന്നു

ആയൂർ: ഇടമുളയ്ക്കൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ ബാലോത്സവം ഗവ. ജവാഹർ ഹൈസ്കൂളിൽ നടത്തി. ജില്ലാപഞ്ചായത്ത് അംഗം ടി. അജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എൽ. രമേശൻ അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം കൺവീനർ വി. സുന്ദരേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണംകോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ജെ. പ്രേംരാജ്, വാർഡ് അംഗം സിനി ബാബു, നേതൃസമിതി കൺവീനർ എൽ. പ്രസാദ്, ജി. ബാലകൃഷ്ണൻ, ജി. രാജേന്ദ്രൻപിള്ള, ബി. മുരളി, എ. നബീസ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: The Edamulakkal panchayat-level Balotsavam organised by the Library Leadership Committee was held at Government Jawahar High School.