സാംസ്ക്കാരിക സമ്മേളനവും സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സാഹിത്യ പുരസ്ക്കാരദാനവും

സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടേയും
ടൗൺ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനവും
സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സാഹിത്യ പുരസ്ക്കാരദാനവും കവിയരങ്ങും സി. ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടേയും ടൗൺ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനവും സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സാഹിത്യ പുരസ്ക്കാരദാനവും കവിയരങ്ങും സി. ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടേയും ടൗൺ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ സാംസ്ക്കാരിക സമ്മേളനവും സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സാഹിത്യ പുരസ്ക്കാരദാനവും കവിയരങ്ങും നടത്തി. സാംസ്ക്കാരിക സമ്മേളനവും പുരസ്ക്കാരദാനവും സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കഥാകൃത്ത് വി.എസ്. അജിത്ത് പുരസ്ക്കാരം ഏറ്റുവാങ്ങി. എൻ.രാജൻപിള്ള അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ പി.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. എസ്.ശിവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇടക്കുളങ്ങര ഗോപൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. ഡോ.പത്മകുമാർ ക്ലാപ്പന പുരസ്ക്കൃതകൃതി പരിചയപ്പെടുത്തി.

വി.വിജയകുമാർ പ്രശസ്തിപത്രസമർപ്പണവും എ.ഷാജഹാൻ പ്രശസ്തിപത്ര പാരായണവും നടത്തി. വി.പി. ജയപ്രകാശ് മേനോൻ, പ്രൊഫ. കെ.ആർ.നീലകണ്ഠപിള്ള, അമ്പലപ്പുഴ രാധാകൃഷ്ണൻ,,അശ്വതി അജി, എൻ.എസ്.അജയകുമാർ എന്നിവർ സംസാരിച്ചു. കവിയരങ്ങ് ശാസ്താംകോട്ട ഭാസ് ഉദ്ഘാടനം ചെയ്തു. ശ്രീജ ഗോപൻ അധ്യക്ഷത വഹിച്ചു.

Content Highlights: MLA C.R. Mahesh inaugurated the cultural conference and presented the C.S. Subrahmanyan Potti Literary Award to writer V.S. Ajith at Karunagappally.