യു.ഡി.എഫ്. സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷയില്ല-സി. അജയപ്രസാദ്

എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കഴുതുരുട്ടിയിൽനടന്ന പൊതുസമ്മേളനം ഉദ്ഘാടനം സി.അജയപ്രസാദ് എം.എൽ.എ ഉദ്‌ഘാടനം ചെയുന്നു
എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കഴുതുരുട്ടിയിൽനടന്ന പൊതുസമ്മേളനം ഉദ്ഘാടനം സി.അജയപ്രസാദ് എം.എൽ.എ ഉദ്‌ഘാടനം ചെയുന്നു

തെന്മല: യു.ഡി.എഫ്. സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷയില്ലെന്നും പ്രതിപക്ഷത്തായിരുന്നപ്പോൾ ഒട്ടേറെ വാഗ്ദാനങ്ങൾ നിരത്തുകയും അധികാരത്തലെത്തിയപ്പോൾ അവയെല്ലാം മറക്കുകയും ചെയ്യുന്ന സർക്കാരായി മാറിയെന്നും സി. അജയപ്രസാദ് എം.എൽ.എ. പറഞ്ഞു. എ.ഐ.വൈ.എഫ്. പുനലൂർ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കഴുതുരുട്ടിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. വിനോദ്കുമാർ പങ്കെടുത്ത പൊതുസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഐ. മൻസൂർ അധ്യക്ഷനായി. യുവജനറാലി ആനച്ചാടിപ്പാലംമുതൽ കഴുതുരുട്ടിക്കവലവരെ പ്രകടനം നടത്തി.

എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡന്റ് സിബിൽ ബാബു, സി.പി.ഐ. പുനലൂർ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണിക്കൃഷ്ണൻ, സി.പി.ഐ. കൊല്ലം ജില്ലാ കമ്മിറ്റി അംഗം എൽ. ഗോപിനാഥപിള്ള, ജെ. ജ്യോതികുമാർ, എസ്. നവമണി, വി. രാജൻ, എൻ. കോമളകുമാർ, എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് ശ്യംരാജ്, മണ്ഡലം സെക്രട്ടറി എസ്. രാജ് ലാൽ, ജില്ലാ കമ്മിറ്റി അംഗം ശരത്കുമാർ എന്നിവർ പ്രസംഗിച്ചു.

Content Highlights: CPI MLA C. Ajayaprasad stated that the public has lost faith in the UDF government during an AIYF conference held in Kazhuthurutty.