പ്രതിഷേധ ജനസഭയുമായി ബി.ജെ.പി.

കടയ്ക്കൽ: കോൺഗ്രസ്-ഇടതുപക്ഷ കൂട്ടുകെട്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഇട്ടിവ കോട്ടുക്കലിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. വി. സുകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം എസ്. വിജയൻ, മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, ഗിരീഷ് വയല, രവീന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: BJP organised a protest gathering at Kottukkal in Kadakkal against the alleged nexus between Congress and Left parties.