ചലഞ്ചിൽ പങ്കെടുക്കൂ... 'കടൽത്തീരത്തുനിന്ന് കടലാഴങ്ങളിലേക്ക്'

'വൈൽഡ് വിസ്ഡം ഗ്ലോബൽ ചലഞ്ച്' (WWGC) പ്രകൃതിയിലെ അദ്ഭുതങ്ങളെ അടുത്തറിയാനും വന്യജീവിസംരക്ഷണത്തോടുള്ള ചുമതലാബോധം വളർത്തിയെടുക്കാനും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രചോദനമേകിയിട്ടുണ്ട്.

വൈൽഡ് വിസ്ഡം ഗ്ലോബൽ ചലഞ്ചിന്റെ 19-ാമത് പതിപ്പിന്റെ പ്രമേയം, ''കടൽത്തീരത്തുനിന്ന് കടലാഴങ്ങളിലേക്ക്' എന്നാണ്. സമുദ്ര ആവാസവ്യവസ്ഥയുടെ പ്രാധാന്യവും സമുദ്രസംരക്ഷണത്തിന്റെ ആവശ്യകതയും എടുത്തുകാണിച്ചുകൊണ്ട് കടലിനടിയിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കൂടുതൽ അറിയാൻ ഈ മത്സരം അവസരമൊരുക്കുന്നു.

ആറ് പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ചലഞ്ച്

1. സമുദ്ര ജൈവവൈവിധ്യവും വിതരണവും

2. തിരമാലകൾക്കടിയിലെ ലോകം

3. വെള്ളത്തിനടിയിലെ ജീവൽപ്രവർത്തനങ്ങൾ

4. പൊരുത്തപ്പെടുത്തലുകളും പെരുമാറ്റവും

5. സമുദ്ര ആരോഗ്യം നേരിടുന്ന വെല്ലുവിളികൾ

6. മനുഷ്യ-സമുദ്ര ഇടപാടുകൾ, സംരക്ഷണപ്രവർത്തകർ

പങ്കെടുക്കുന്ന സ്‌കൂളുകളെ സഹായിക്കുന്നതിനായി, ഇ-ലേണിങ് പഠനസാമഗ്രികൾ, പരിശീലന ക്വിസ് പരമ്പരകൾ, വിദഗ്ധർ നയിക്കുന്ന ഓൺലൈൻ സെഷനുകൾ എന്നിവയുൾപ്പെടെയുള്ള പരിശീലന പരിപാടികൾ WWF-India ലഭ്യമാക്കുന്നതാണ്.

ആർക്കെല്ലാം പങ്കെടുക്കാം
ആറുമുതൽ ഒൻപതുവരെ ക്ലാസുകളിലുള്ളവർക്കാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരം. ഒരു സ്‌കൂളിൽനിന്ന് കുറഞ്ഞത് 50 വിദ്യാർഥികളെങ്കിലും പങ്കെടുക്കണം. രജിസ്ട്രേഷൻ ഫീസ് ഇല്ല; രജിസ്റ്റർചെയ്യാനുള്ള അവസാന തീയതി- 2026 ഓഗസ്റ്റ് 20.

ചലഞ്ച് ഇങ്ങനെ
ക്ലാസ് റൂം ലെവൽ (ഓൺലൈൻ), സ്റ്റേറ്റ് ലെവൽ (ഓൺലൈൻ), സോണൽ ലെവൽ (ഓൺ-ഗ്രൗണ്ട്), നാഷണൽ ഫിനാലെ (ന്യൂഡൽഹിയിൽ ഓൺ-ഗ്രൗണ്ട്), ഒടുവിൽ 2026 ഡിസംബറിൽ ഇന്റർനാഷണൽ ഫിനാലെ (ഓൺലൈൻ) എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് വൈൽഡ് വിസ്ഡം ഗ്ലോബൽ ചലഞ്ച് നടത്തുന്നത്. എല്ലാ റൗണ്ടുകളും ഇംഗ്ലീഷിൽ മാത്രമായിരിക്കും.

വിജയികളെ കാത്തിരിക്കുന്നത്
1. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

2. ദേശീയതലത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 'വൈൽഡ് എക്സ്പ്ലോർ എക്സ്പീരിയൻസ്' സമ്മാനമായി നൽകും.

3. ഇന്റർനാഷണൽ ചലഞ്ചിലെ സ്‌കൂളിന് പ്രത്യേക അംഗീകാരവും സമ്മാനങ്ങളും!

എങ്ങനെ പങ്കെടുക്കാം?
സ്‌കൂളുകൾക്ക് https://wildwisdom.wwfindia.org/ എന്ന ലിങ്കിൽ കയറി ഓൺലൈനായി രജിസ്റ്റർചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:
എ.കെ. ശിവകുമാർ, സീനിയർ എജുക്കേഷൻ ഓഫീസർ

asivakumar@wwfindia.net

രാവിലേ 9.30-നും വൈകുന്നേരം 5.30-നും ഇടയിൽ 7012291150, 9447386978 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ klos@wwfindia.net എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ചെയ്യാം.

Content Highlights: 19th edition themed 'From Coast to Ocean' focusing on marine ecosystems.