വൺ ടീസ്പൂൺ ബ്ലഡ് കോഫി പ്ലീസ്..… രക്തം കുടിക്കുന്ന വാംപയർ ബാറ്റിനെക്കുറിച്ചറിയാമോ?

കഥകളിൽ മാത്രം കേട്ടിട്ടുള്ള വാംപയർ ബാറ്റ് ശരിക്കും രക്തം കുടിക്കുന്നവരാണോ. സംശയിക്കേണ്ട, അതെ. തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന വാമ്പയർ ബാറ്റ്സ് ശരിക്കും രക്തം കുടിക്കുന്നവരാണ്. ഉറങ്ങിക്കിടക്കുന്ന ഇരയുടെ സമീപമെത്തുമ്പോൾ, വവ്വാലിന്റെ മൂക്കിനോട് ചേർന്ന ചൂട് ഗ്രാഹികൾ പ്രവർത്തിക്കുന്നു. ഇരയുടെ തൊലിപ്പുറത്തിനോട് ചേർന്ന് ചോര കിട്ടാൻ സൗകര്യമുള്ള ഒരിടം അവർ കണ്ടെത്തുന്നു. ശേഷം തന്റെ മൂർച്ചയുള്ള കൂർത്ത പല്ലുകൾ ഉപയോഗിച്ച് ചെറിയ രണ്ട് മുറിവുകളുണ്ടാക്കി അതിലൂടെ ചോര വലിച്ചു കുടിക്കുന്നു. മിക്ക സമയങ്ങളിലും ഇര നല്ല ഉറക്കത്തിലായിരിക്കും. തീരെ വേദനയുണ്ടാക്കാത്ത രീതിയിലാണ് ഈ ചോര കുടി. ചോര കുടിച്ചുകുടിച്ച് മാംസത്തോടടുത്തെത്തുമ്പോൾ വവ്വാലിന്റെ ഉമിനീര് രക്തം കട്ട പിടിപ്പിക്കും. അതോടെ പണി അവസാനിപ്പിച്ച് വവ്വാൽ മടങ്ങും. പലപ്പോഴും ഈ ചെറിയ മുറിവ് കാണാൻ പോലും ഉണ്ടാവില്ല. ഇര അറിയാതെ ഒരു ടീസ്പൂൺ ചോരകുടിച്ചു പോകുന്ന ഈ രക്ത കൊതിയൻമാർ എത്ര പാവമാണല്ലേ.
Content Highlights: Vampire bats found in South America genuinely feed on blood.