നാഗത്തെ കണ്ടിട്ടുണ്ട്. എന്നാൽ നാഗമുല്ല കണ്ടിട്ടുണ്ടോ?

ഒന്നുമുതൽ രണ്ടുവരെ മീറ്റർ ഉയരമുള്ള, നേർത്ത ശാഖകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണ് നാഗമുല്ല. ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതാണ്. ഇവയുടെ പൂക്കൾക്ക് വെള്ളനിറമാണ്. ചർമരോഗങ്ങൾക്ക് മരുന്നായി ഇതിന്റെ ഇലകളും വിത്തുകളും ഉപയോഗിക്കാറുണ്ട്.
ഒറ്റക്കാൽ മുടന്തി എന്നും നാഗമുല്ലയ്ക്ക് പേരുണ്ട്. തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ നാഗമല്ലി എന്നും സംസ്‌കൃതത്തിൽ യൂതികപർണി എന്നും അറിയപ്പെടുന്നു. റിനകാന്തസ് നസുടസ് (Rhinacanthus nasutus) എന്ന ശാസ്ത്രീയനാമമുള്ള അക്കാന്തേസി കുടുംബത്തിലെ ചെടിയാണ് നാഗമുല്ല. നിങ്ങളുടെ നാട്ടിൻപുറത്തുനിന്ന് നാഗമുല്ലയെ കണ്ടെത്തി ഡയറിയിൽ അതിന്റെ ഇലയോ പൂവോ ഒട്ടിച്ചു വയ്ക്കുമല്ലോ
Content Highlights: Identification of the Nagamulla shrub (1-2 meters tall)., Scientific classification as Rhinacanthus nasutus., Medicinal applications for skin conditions using leaves and seeds., Regional nomenclature in Malayalam, Tamil, Telugu, and Sanskrit.