ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന കൊവാലകളെക്കുറിച്ച് കൗതുകകരമായ വിവരങ്ങൾ!

ഓസ്ട്രേലിയയിൽ കണ്ടുവരുന്ന ഒരു തരം ജീവിയാണ് കൊവാല. ജനിച്ചയുടൻ കൊവാല അമ്മയുടെ വയറിനോട് ചേർന്ന സഞ്ചിയിൽ പോയി താമസമാക്കും. 5-6 മാസം വരെ അവിടെ സുഖവാസം! പൂർണവളർച്ചയെത്തിയ കൊവാലകൾക്ക് ഏതാണ്ട് 60-85 സെന്റീമീറ്റർ നീളമുണ്ടാകും. ഇവ യൂക്കാലിപ്റ്റസ് മരങ്ങളിൽ താമസിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. ദിവസത്തിന്റെ ഏറിയപങ്കും, ഏതാണ്ട് 18-20 മണിക്കൂർ വരെ ഉറങ്ങുന്ന ഇവയുടെ ശരീരത്തിൽ വെള്ളത്തിന്റെ ആവശ്യം മറ്റു ജീവികളെക്കാൾ കുറവാണ്. പകരം ഇവ ജലാംശം കൂടുതലുള്ള ഇലകൾ കൂടുതലായി ഭക്ഷിക്കുന്നു. വെള്ളം കുടിക്കാത്ത ജീവിയല്ല, മറിച്ച് കുറച്ചുമാത്രം വെള്ളം ആവശ്യമുള്ള ജീവിയാണ് കൊവാല.

Content Highlights: Koalas are native to Australia and carry their young in pouches.