പക്ഷിയെ തിന്നുന്ന ചിലന്തിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഗോലിയാത്ത് ബേഡ് ഈറ്റർ എന്ന ചിലന്തിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? തെക്കെ അമേരിക്കയിൽ കാണപ്പെടുന്ന ഒരു തരം ചിലന്തിയാണിത്. ചിലന്തിലോകത്തെത്തന്നെ ഭീമനാണിവൻ. ഏകദേശം 175 ഗ്രാം ഭാരവും 13 സെന്റീമീറ്റർ നീളവുമുണ്ടിതിന്. 

ഇവന് ഈ പേര് വരാൻ കാരണം മരിയ സിബില്ല മെരിയൻ എന്ന ജർമൻ വനിതയാണ്. പ്രകൃതിസ്‌നേഹിയും സയന്റിഫിക് ഇല്ലസ്ട്രേറ്ററുമായ ഇവരുടെ ഒരു വരയിൽ ഗോലിയാത്ത് ചിലന്തി ഹമ്മിങ് ബേർഡിന്റെ നീര് ഊറ്റിക്കുടിക്കുന്ന രംഗമുണ്ട്. ഇതിനാലാവാം ഗോലിയാത്ത് ചിലന്തിക്ക് 'പക്ഷികളെ തിന്നുന്നവൻ' എന്ന വിശേഷണം ലഭിച്ചത്. ചെറിയ ഷഡ്പദങ്ങളെയും ഉഭയജീവികളെയും ഇഴജന്തുക്കളെയുമാണ് ഗോലിയാത്ത് ചിലന്തികൾ സാധാരണമായി ഇരയാക്കാറ്. വേണമെങ്കിൽ ഒരു കുഞ്ഞുകിളിയെ വലിച്ചൂറ്റി ജ്യൂസാക്കാനുള്ള കെല്‌പൊക്കെ ആശാനുണ്ടെങ്കിലും അത്തരം സംഭവങ്ങൾ വിരളമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഇണചേർന്നുകഴിഞ്ഞാൽ സ്വന്തം ഇണയെ ഭക്ഷിക്കുന്ന ശീലം ഗോലിയാത്ത് വർഗത്തിൽപ്പെട്ട പെൺ ചിലന്തികൾക്കില്ല.

Content Highlights: The Goliath Birdeater is the largest spider in the world, weighing around 175 grams with a 13 cm length.