CM Kids(UP) /USS സോഷ്യൽ സയൻസ്- മോഡൽ ചോദ്യങ്ങൾ Set 2

1.ചുവടെ നൽകിയിരിക്കുന്നവയിൽ മുഗൾ ഭരണാധികാരികളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
A. അക്ബർ, ബാബർ, ഹുമയൂൺ, ഷാജഹാൻ
B. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ
C. ഹുമയൂൺ, ബാബർ, ജഹാംഗീർ, അക്ബർ
D. ബാബർ, അക്ബർ, ഹുമയൂൺ, ഔറംഗസേബ്
ഉത്തരം: B. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ
2.ഭരണം ശക്തമാക്കുന്നതിനും സൈനികരുടെയും പ്രഭുക്കന്മാരുടെയും പിന്തുണ ഉറപ്പാക്കുന്നതിനുമായി അക്ബർ നടപ്പിലാക്കിയ സമ്പ്രദായം ഏത്?
A. ഇബ്താ സമ്പ്രദായം
B. ജസിയ
C. മാൻസബ്ദാരി സമ്പ്രദായം
D. റൈത്വവാരി സമ്പ്രദായം
ഉത്തരം: C. മാൻസബ്ദാരി സമ്പ്രദായം
3. 1575-ൽ അക്ബർ വിവിധ മതപണ്ഡിതന്മാരുടെ ചർച്ചകൾക്കായി പണികഴിപ്പിച്ച 'ഇബാദത്ത് ഖാന' എവിടെയാണ് സ്ഥിതിചെയ്യുന്നത്?
A. ഡൽഹി
B. ആഗ്ര
C. ഫത്തേപൂർ സിക്രി
D. ലാഹോർ
ഉത്തരം: C. ഫത്തേപൂർ സിക്രി
4. ഡൽഹിയിലെ ചെങ്കോട്ട നിർമിച്ച മുഗൾ ഭരണാധികാരി ആര്?
A. ഷാജഹാൻ
B. അക്ബർ
C. ജഹാംഗീർ
D. ഔറംഗസേബ്
ഉത്തരം: A. ഷാജഹാൻ
5. ചെങ്കോട്ട ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
A. ഗംഗ
B. സിന്ധു
C. യമുന
D. നർമദ
ഉത്തരം: C. യമുന
6. വിജയനഗര സാമ്രാജ്യം ഭരിച്ച രാജവംശങ്ങളെ കാലഗണനാ ക്രമത്തിൽ രേഖപ്പെടുത്തിയ കൂട്ടം ഏത്?A. സംഗമ, തുളുവ, സാലുവ, അരവിഡു
B. സംഗമ, സാലുവ, തുളുവ, അരവിഡു
C. സാലുവ, സംഗമ, അരവിഡു, തുളുവ
D. അരവിഡു, തുളുവ, സാലുവ, സംഗമ
ഉത്തരം: B. സംഗമ, സാലുവ, തുളുവ, അരവിഡു
7. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായ കൃഷ്ണദേവരായർ ഏത് വംശത്തിൽപ്പെട്ടവനായിരുന്നു?
A. സംഗമ വംശം
B. സാലുവ വംശം
C. തുളുവ വംശം
D. അരവിഡു വംശം
ഉത്തരം: C. തുളുവ വംശം
8. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ആരെല്ലാമായിരുന്നു?
A. സുൽത്താൻമാരും നവാബുമാരും
B. നായകന്മാരും അമരനായകന്മാരും
C. മൻസബ്ദാർമാരും ജാഗീർദാർമാരും
D. സമീന്ദാർമാരും സുബേദാർമാരും
ഉത്തരം: B. നായകന്മാരും അമരനായകന്മാരും
9. ഡൽഹിയിലെ ചെങ്കോട്ടയുടെ യഥാർത്ഥ പേര് എന്തായിരുന്നു?
A. ബുലന്ദ് ദർവാസ
B. ഖില-ഇ-മുബാറക്ക്
C. ഷാജഹാനാബാദ്
D. ഫത്തേപൂർ ഖില
ഉത്തരം: B. ഖില-ഇ-മുബാറക്ക്
10. അക്ബർ രൂപീകരിച്ച പുതിയ മതസങ്കൽപ്പം ഏതാണ്?
A. സൽപ്പന്ത്
B. ഇബാദത്ത്
C. ദിൻ ഇലാഹി
D. വഹ്ദത്ത് ഉൽ വുജൂദ്
ഉത്തരം: C. ദിൻ ഇലാഹി
Content Highlights: Covers chronological order of Mughal rulers and Vijayanagara dynasties, Important historical facts about Akbar, Shah Jahan, and Krishnadevaraya, Designed specifically for scholarship exam preparation