കണ്ണ് കൊണ്ടും കഴിക്കാം! തവളകൾ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ?

തവള ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ കണ്ണുകൾ പെട്ടെന്ന് അകത്തേക്ക് താഴും! പല തവളകളും ഭക്ഷണം വിഴുങ്ങാൻ കണ്ണുകളുടെ സഹായം തേടുന്നു. കണ്ണുകൾ താഴേക്ക് അമരുമ്പോൾ തൊണ്ടയുടെ മുകൾ ഭാഗത്ത് ഒരു സമ്മർദ്ദം ഉണ്ടാവുകയും അത് ഭക്ഷണത്തെ ആമാശയത്തിലേക്ക് തള്ളിവിടാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് തവളകൾ ഭക്ഷണം കഴിക്കുമ്പോൾ കണ്ണടയ്ക്കുന്നതുപോലെ നമുക്ക് തോന്നുന്നത്.