തൈര് സേമിയ കഴിച്ചിട്ടുണ്ടോ?

ആവശ്യമായ സാധനങ്ങൾ:

സേമിയ- 300 ഗ്രാം

തൈര്- 100 മില്ലി

വെള്ളരിക്ക (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ്

കാരറ്റ് (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ്

മുളക് - മൂന്നെണ്ണം

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില, കടുക് - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ആദ്യം സേമിയ വേവിച്ചെടുക്കണം. ഇതിലേക്ക് തൈരും അരിഞ്ഞു വെച്ച വെള്ളരിക്കയും കാരറ്റും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി മറ്റൊരു പാത്രത്തിൽ കടുകും കറിവേപ്പിലയും അരിഞ്ഞുവെച്ച മുളകും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുത്ത് ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കിയെടുത്തശേഷം വിളമ്പാം.

Content Highlights: Semiya Recipe