ചൂടു ചോറിനൊപ്പം വെള്ളരിക്ക പച്ചടി കൂടിയായാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം!

ആവശ്യമുള്ള സാധനങ്ങൾ :
വെള്ളരിക്ക- പകുതി
തേങ്ങ -1/2 മുറി
പച്ചമുളക് -2 എണ്ണം
കടുക് -1 ടീസ്പൂൺ
തൈര് -1 കപ്പ്
കറിവേപ്പില -2 തണ്ട്
വറ്റൽമുളക് -2 എണ്ണം
വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം :
വെള്ളരിക്ക തോലു ചെത്തി ചെറിയ കഷണങ്ങളാക്കി നുറുക്കുക. പാകത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് ചെറുതായി വേവിച്ചെടുക്കുക. വേവിക്കാതെ പച്ചയായും വെള്ളരി പച്ചടിയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ശേഷം തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കണം. കടുക് ചതച്ചെടുക്കുക. വെന്ത കഷണങ്ങളിൽ ചേരുവകൾ ചേർക്കുക. ഒരു കപ്പ് തൈരും കൂടെ ചേർത്ത് ഇളക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ വാങ്ങി വെക്കണം. എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച് ഇതിലേക്ക് വറ്റൽമുളക് രണ്ടായിമുറിച്ചതും കറിവേപ്പിലയുമിട്ട് വഴറ്റി വാങ്ങിവെച്ച മിശ്രിതത്തിൽ ചേർക്കുക. പച്ചടി തയ്യാർ.
Content Highlights: Simple ingredients including cucumber, coconut, and yogurt, Step-by-step preparation method for Kerala style pachadi, Traditional tempering with mustard seeds and curry leaves