ഷൂവിനുമുണ്ടൊരു കഥ പറയാൻ

അ‍ഡിഡാസിന്റെ ഷൂ
അ‍ഡിഡാസിന്റെ ഷൂ

ആൻമരിയ കലിപ്പിലാണ്' എന്നൊരു സിനിമ ഉണ്ടല്ലോ. ഈ ചിത്രത്തിലെ കഥാപാത്രമായ  ആൻ തന്റെ വിജയങ്ങൾക്ക് കൂട്ടായി ഒരു മാലാഖയെ കാത്തിരിക്കുന്നുണ്ട്. ഒടുവിൽ, ഷൂവിൽ മാലാഖച്ചിറകുകളുള്ള ദുൽഖർ സൽമാന്റെ കഥാപാത്രം എത്തുകയും ഇതാണ് തന്റെ എയ്ഞ്ചലെന്ന് ആൻ വിശ്വസിക്കുകയുംചെയ്യുന്നു. ഇതൊക്കെ സിനിമയും കഥയുമാണെങ്കിലും നമുക്കെല്ലാം സുപരിചിതമായ രണ്ട് സ്‌പോർട്‌സ് കമ്പനികളുടെ ഷൂവടക്കമുള്ള ഉത്പന്നങ്ങൾക്ക് മാലാഖച്ചിറകുകളുമായൊ
രു ബന്ധമുണ്ട്.  'നൈക്ക്' എന്നത് ഗ്രീക്ക് മിത്തോളജിപ്രകാരം വിജയത്തിന്റെ ദേവതയാണ്. 'നൈക്ക്' കമ്പനിയുടെ ശരിഅടയാളംപോലുള്ള 'Swoosh Logo' ഈ ദേവതയുടെ ചിറകുകളെയാണ് സൂചിപ്പിക്കുന്നത്.ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിൽ കാണുന്ന മാലാഖചിറകുകളോടു കൂടിയ ഷൂ പുറത്തിറക്കിയത് അഡിഡാസ് എന്ന കമ്പനിയാണ്. ഗ്രീക്ക് ദേവനായ മെർക്കുറിക്ക് കാലിൽ ചിറകുകളുള്ള ചെരുപ്പ് ഉണ്ടെന്നാണ് വിശ്വാസം. ഈ സങ്കൽപ്പത്തിൽ നിന്നുമാണ് ചിറകുകളുള്ള ഷൂ അഡിഡാസ് പുറത്തിറക്കി്യത്. Adolf Dassler എന്ന ജർമൻകാരനാണ് Adidas കമ്പനിയുടെസ്ഥാപകൻ. ഈ പേരിന്റെ ചുരുക്കെഴുത്താണ്  Adidas. 

Content Highlights: story behind famous shoe brands