സോയാചങ്ക്സ് ഉണ്ടോ? രസികൻ മഞ്ചൂരിയൻ എളുപ്പത്തിൽ തയ്യാറാക്കാം

അവശ്യമായ സാധനങ്ങൾ:
- സോയ ചങ്ക്സ് : ഒരു കപ്പ്
- സവാള : രണ്ടെണ്ണം
- കാപ്സിക്കം : ഒരെണ്ണം
- പച്ചമുളക് : നാലെണ്ണം
- സോയാ സോസ്, ടൊമാറ്റോ സോസ്, കോൺ ഫ്ളോർ : രണ്ട് ടീസ്പൂൺ വീതം
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി, മുളകുപൊടി, കുരുമുളക്പൊടി, മൈദ: ഒരു ടീസ്പൂൺ വീതം
- ഉപ്പ്, വെള്ളം, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- സോയ ചങ്ക്സ് അരമണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കണം.
- സോയാ സോസ്, ടൊമാറ്റോ സോസ്, കുരുമുളകു പൊടി, മൈദ, കോൺഫ്ളോർ എന്നിവ ഒരു ടീസ്പൂൺ വീതം എടുത്ത് അര ടീസ്പൂൺ വിനാഗിരിയും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് യോജിപ്പിക്കുക.
- ഇതിലേക്ക് സോയാചങ്ക്സ് ഇട്ട് ഇളക്കി യോജിപ്പിച്ച് അരമണിക്കൂർ വെയ്ക്കുക. ഇനി ഇത് വറുത്തെടുത്തോളൂ.
- ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, കാപ്സിക്കം എന്നിവ വഴറ്റുക.
- നന്നായി വഴറ്റിക്കഴിയുമ്പോൾ ടൊമാറ്റോ സോസും സോയാസോസും ചേർത്തിളക്കി വറുത്തെടുത്ത സോയാ ചങ്ക്സ് അതിലേക്കിടുക.
- കുറച്ചു ചൂടുവെള്ളത്തിൽ ബാക്കിയുള്ള കോൺ ഫ്ളോർ കലക്കി ഈ കൂട്ടിലേക്ക് ഒഴിക്കാം. ഇതിലേക്ക് അല്പം വിനാഗിരിയും ചേർത്തോളൂ. സോയാ ചങ്ക്സ് മഞ്ചൂരിയൻ തയ്യാർ. വേണമെങ്കിൽ സ്പ്രിങ് ഒണിയൻ ചെറുതായി മുറിച്ച് മുകളിൽ വിതറാം.
Content Highlights: Simple and easy-to-follow recipe for Soya Chunks Manchurian, Detailed list of required ingredients including sauces and spices, Step-by-step preparation method from marination to frying, Perfect vegetarian snack or side dish option