ഇലകളെപ്പോലെ ഭക്ഷണമുണ്ടാക്കുന്ന കടലിലെ ചെമ്മരിയാട്!

സീ ഷീപ്  (Sea Sheep)
സീ ഷീപ് (Sea Sheep)

സീ ഷീപ് (Sea Sheep) എന്നാണ് ഈ വിരുതന്റെ പേര്. കാഴ്ചയിൽ ചെമ്മരിയാടിനോടുള്ള സാമ്യം കാരണമാണ് ഈ പേര് കിട്ടിയത്. കടൽ ഒച്ചുകളുടെ ഇനത്തിൽപ്പെട്ട ഒരു ജീവിയാണിത്.

ഇനി ഇലയുമായി സീ ഷീപ്പിന് എന്താണ് ബന്ധം എന്ന് അറിയണ്ടേ? ഇലകളെപ്പോലെ ഭക്ഷണമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും! സീ ഷീപ്പ് കഴിക്കുന്ന ആൽഗകളിൽ ഹരിതകമുണ്ടാവും. പ്രകാശസംശ്ലേഷണം വഴി ആഹാരമുണ്ടാക്കാൻ ഇലകളെ സഹായിക്കുന്നത് ഹരിതകം എന്ന വർണവസ്തുവാണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ. കഴിക്കുന്ന ആൽഗകളിലുള്ള ഹരിതകം സീ ഷീപ്പ് അതിന്റെ ശരീരത്തിൽ ശേഖരിച്ചുവയ്ക്കും. ഇതിന് ക്ലെപ്‌റ്റോപ്ലാസ്റ്റി (Kleptoplasty) എന്നാണ് പറയുക. ഈ ഹരിതകം പിന്നീട് അവയെ പ്രകാശസംശ്ലേഷണം നടത്താൻ സഹായിക്കും.

അഞ്ച് മില്ലീമീറ്റർ നീളമേ സീ ഷീപ്പിന് ഉണ്ടാവൂ. ജപ്പാൻ, ഇൻഡൊനീഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ കടൽത്തീരങ്ങളിലാണ് സാധാരണ ഇവയെ കാണാറുള്ളത്.

Content Highlights: Sea Sheep (Costasiella kuroshimae) are unique marine slugs resembling land sheep.,