ശബ്ദം യൂ ടേൺ എടുത്ത് തിരിച്ചുവരുമോ? നമുക്ക് നോക്കാം...

ആവശ്യമായ സാധനങ്ങൾ
ഒരു മീറ്റർ നീളമുള്ള രണ്ട് പൈപ്പുകൾ, ഒരു കണ്ണാടി, കാർഡ്ബോർഡ് കഷണം
പരീക്ഷണരീതി
മേശപ്പുറത്ത് ഒരറ്റത്തായി കണ്ണാടി കുത്തനെ നിർത്തുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ പൈപ്പുകൾ കണ്ണാടിയുടെ അടുത്ത് വരുംവിധം മേശപ്പുറത്ത് ക്രമീകരിക്കുക.ഒരു പൈപ്പിന്റെ അറ്റത്ത് നിന്ന് വളരെ പതുക്കെ സംസാരിക്കുക. രണ്ടാമത്തെ പൈപ്പിന്റെ അറ്റത്ത് ചെവി ചേർത്തിരിക്കുന്ന കൂട്ടുകാരന് ആ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ എന്ന് നോക്കൂ.
വളരെ പതുക്കെ സംസാരിച്ചാലും രണ്ടാമത്തെ ആൾക്ക് ശബ്ദം കേൾക്കാൻ കഴിയും.നമ്മൾ ഉണ്ടാക്കുന്ന ശബ്ദം കണ്ണാടിയിൽ തട്ടി പ്രതിപതിച്ചാണ് കൂട്ടുകാരന്‍റെ ചെവിയിൽ എത്തിയത്. ശബ്ദം വ്യക്തമായി കേൾക്കുന്നില്ലെങ്കിൽ പൈപ്പുകൾക്കിടയിലുള്ള കോണളവ് ക്രമീകരിക്കുക. കണ്ണാടിക്കു പകരം കാർഡ്ബോർഡ് കഷണം വെച്ച് ഇതേ പരീക്ഷണം ആവർത്തിക്കൂ. ശബ്ദം കേൾക്കുന്നുണ്ടോ?
ശാസ്ത്രതത്ത്വം
മിനുസമുള്ള പ്രതലങ്ങൾ ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും. കാർഡ്ബോർഡിൻ്റെ പ്രതലം പരുക്കനായതിനാൽ അത് ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കില്ല.
Content Highlights: Demonstrates the principle of sound reflection using pipes and a mirror., Compares reflection properties of smooth vs. rough surfaces., Provides a step-by-step DIY guide for educational purposes., Explains the physics behind why sound waves bounce off hard surfaces.