മാങ്ങ പഴുത്തോ? എങ്കിൽ ഉഗ്രൻ മാങ്കോ ലെമണേഡ് ഉണ്ടാക്കാം...

ആവശ്യമായ സാധനങ്ങൾ:
മാമ്പഴം തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
തണുത്ത വെള്ളം - മൂന്ന് കപ്പ്
നാരങ്ങാനീര് - മൂന്ന് കപ്പ്
പഞ്ചസാര - കാൽ കപ്പ്
ഐസ് ക്യൂബ്‌സ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മാമ്പഴക്കഷണങ്ങൾ അൽപം വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുത്തശേഷം അരിച്ചെടുക്കുക.
ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ബാക്കി വെള്ളവും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം.
ഗ്ലാസിൽ ഐസ്‌ക്യൂബുകൾ ഇട്ട് തണുപ്പോടെ വിളമ്പാം. മാംഗോ ലെമനേഡ് റെഡി.
Content Highlights: Simple 5-minute preparation method, Uses fresh seasonal mangoes, Perfect refreshing beverage for 2026 summer heat, Minimal ingredients required.