ഉരുളക്കിഴങ്ങിന് ഇത്ര രുചിയുണ്ടായിരുന്നോ? ഉണ്ടാക്കാം പൊട്ടറ്റോ 65.

ആവശ്യമായ സാധനങ്ങള്‍:
ഉരുളക്കിഴങ്ങ് (ചതുരത്തില്‍ അരിഞ്ഞത്) : മൂന്നെണ്ണം
കടലമാവ് : അര കപ്പ്
കോണ്‍ഫ്‌ളോര്‍ : ഒരു കപ്പ്
അരിപ്പൊടി : ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : ഒരു ടീസ്പൂണ്‍
പച്ചമുളക് : മൂന്നെണ്ണം
മുളകുപൊടി : രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് വേവിച്ച് മാറ്റിവയ്ക്കുക
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി കട്ടിയുള്ള മാവാക്കുക.
ഇതിലേക്ക് വേവിച്ചെടുത്ത ഉരുളക്കിഴങ്ങുകള്‍ ചേര്‍ത്ത് യോജിപ്പിച്ചോളൂ. ഉരുളക്കിഴങ്ങ് ഉടഞ്ഞുപോകാതെ നോക്കണേ.
ഇത് എണ്ണയില്‍ വറുത്തെടുത്താല്‍ മതി. പൊട്ടറ്റോ 65 തയ്യാര്‍.
Content Highlights: Make amazing Potato 65! Crispy, flavorful & kid-friendly. Easy recipe with simple steps. Click to discover this delicious Indian snack!