ഓണമിങ്ങെത്തി! ഇത്തവണത്തെ ഓണത്തിന് മുരിങ്ങപ്പൂപായസമാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
മുരിങ്ങപ്പൂ-ഒരു ചെറിയ പിടി

ഏലക്കായും പഞ്ചസാരയും പൊടിച്ചത് -ഒരു വലിയ സ്പൂൺ

കാച്ചിയ പാൽ-ഒരു കപ്പ്

വെള്ളം-അരക്കപ്പ്

നെയ്യ്-കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:
മുരിങ്ങപ്പൂക്കൾ ഞെട്ട്കളഞ്ഞ് കഴുകിയെടുക്കുക. പാലും വെള്ളവും പഞ്ചസാരയും നന്നായി തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കെ ഇതിലേക്ക് മുരിങ്ങപ്പൂക്കൾ ഇട്ട് ഇളക്കി കുറുക്കിയെടുക്കുക. കുറുകി വന്നാൽ തീ കെടുത്താം. ശേഷം നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്താൽ രുചിയേറും പായസം തയ്യാർ.

Content Highlights: Unique and healthy payasam recipe using drumstick flowers