ചൂടിൽ കുടിക്കാൻ ഇതാ അടിപൊളി മിന്റ് ലെസി

ആവശ്യമായ സാധനങ്ങൾ:
തൈര്: ഒരു കപ്പ്
പുതിനയില: പത്തെണ്ണം
പഞ്ചസാര: രണ്ട് ടേബിൾസ്പൂൺ
ഉപ്പ്: ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
ചേരുവകളെല്ലാം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക.
ആവശ്യമെങ്കിൽ അല്പം വെള്ളംകൂടി ചേർക്കാം. ഉഗ്രൻ മിന്റ് ലെസി തയ്യാർ.
ഇത് ഗ്ലാസ്സിലേക്ക് പകർന്ന് കുടിച്ചോളൂ. തണുപ്പിഷ്ടമാണെങ്കിൽ ഐസ്‌ക്യൂബുകളും ഇടാം.
Content Highlights: A quick and easy recipe ready in minutes., Made with just four basic ingredients: yogurt, mint, sugar, and salt., A refreshing and cooling drink, perfect for summer., Easily customizable by adding water for consistency or ice cubes.