ക്രിസ്മസ് പപ്പ മാത്രമല്ല...മമ്മിയുമുണ്ട്. ലേഡി ബെഫാനെയെ അറിയാമോ?

റെയ്ൻഡീറുകൾ വലിക്കുന്ന വണ്ടിയിൽ സമ്മാനവുമായെത്തുന്ന ക്രിസ്മസ് പപ്പയെ എല്ലാവർക്കും അറിയാമല്ലോ? എന്നാൽ 'ക്രിസ്മസ് മമ്മി' എന്നൊരു വിശ്വാസംകൂടിയുണ്ട്. കുട്ടികൾക്ക് സമ്മാനപ്പൊതിയുമായി ആകാശത്തിലൂടെ തന്റെ കുറ്റിച്ചൂലിൽ പറന്നുവരുന്ന 'ലേഡി ബെഫാന' ആണിത്.

എന്നാൽ, ക്രിസ്മസ് പപ്പ വരുന്ന സമയത്തല്ല ബെഫാനയുടെ വരവ്. ഇത്തിരി ദിവസങ്ങൾകൂടി കഴിഞ്ഞ് ജനുവരി ആറിനാണ് അവർ വരുന്നത്. റഷ്യ, സെർബിയ, മാസിഡോണിയ, ജോർജിയ, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ ചില ക്രിസ്തുമതവിശ്വാസികൾ ജനുവരി ഏഴ് ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാറുണ്ട്.

Content Highlights: special custom related to lady bofana in some countries