ജപ്പാനിലെ പൂച്ചകളും മനേകി നെകോയുമായി എന്താണ് ബന്ധം

ജപ്പാൻകാരും പൂച്ചകളും തമ്മിലുള്ള ബന്ധം പണ്ടേ നല്ല കട്ടയ്ക്കുകട്ടയാണ്. ആദ്യം തങ്ങളുടെ വീട്ടിലെ ശല്യക്കാരായ എലികളെ തുരത്താനും മറ്റുമായി പൂച്ചകളെ വളർത്തിയ ജപ്പാൻകാർ പിന്നീടങ്ങോട്ട് തങ്ങളുടെ ആരാധനയിലും ഭാഗ്യത്തിലും പൂച്ചകളെ കൂടെക്കൂട്ടി. അങ്ങനെ അവർ സെറാമിക്, കോപ്പർ, മരം, ഇരുമ്പ് എന്നിവകൊണ്ട് പ്രതിമകൾ നിർമിച്ചു. ഇവയെയാണ് മനേകി നെകോ എന്നുപറയുന്നത്. ഭാഗ്യം കൊണ്ടുവരുന്ന പൂച്ചകൾ എന്നാണിവ അറിയപ്പെടുന്നത്. വലതുകൈപ്പത്തി ഉയർത്തി നിൽക്കുന്ന ഈ പൂച്ചപ്രതിമകൾ വീട്ടിലോ സ്ഥാപനങ്ങളിലോ വെച്ചാൽ ഭാഗ്യവും ധനവും വരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജപ്പാനിലെ പ്രസിദ്ധ ബുദ്ധിസ്റ്റ് അമ്പലമായ ഗോട്ടോകുജിയിൽ ഇത്തരത്തിലുള്ള ഒരുപാട് മനേകി നെകോ പ്രതിമകളുണ്ട്. അതിനാൽതന്നെ ലക്കി ക്യാറ്റ് ടെമ്പിൾ എന്നപേരും ഇതിനുണ്ട്.
Content Highlights: interesting fact about japanese culture and importance of cat in their country