തമിഴ്നാട്ടിൽനിന്ന് ഒരു ലോക പൈതൃക കോട്ട!

യുനെസ്കോ ലോക പൈതൃക പട്ടികയിൽ 2025-ൽ ചില മറാത്ത കോട്ടകൾ ഇടംപിടിച്ചിരുന്നു. ഈ കോട്ടകളിൽ തമിഴ്നാട്ടിൽ നിന്നുള്ള ഏക കോട്ടയാണ് ജിഞ്ചി കോട്ട.
ശത്രുക്കൾക്ക് കീഴടക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്ന ഈ കോട്ടയെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് കിഴക്കിന്റെ ട്രോയ് എന്നാണ്.
മറാത്ത കോട്ടകളിലൂടെ യുനെസ്കോ ലോക പൈതൃക പട്ടികയുടെ ഭാഗമായത് 12 കോട്ടകളാണ്. അവയിൽ ജിഞ്ചി ഒഴികെയുള്ള 11 കോട്ടകളും സ്ഥിതിചെയ്യുന്നത് ഇന്നത്തെ മഹാരാഷ്ട്രയിലാണ്. ദക്ഷിണേന്ത്യയിലെ വൻമതിൽ എന്നും വിശേഷിപ്പിക്കപ്പെടാറുള്ള ഈ കോട്ട തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. 2025 ജൂലായ് 11-ന് പാരീസിൽ നടന്ന ലോക പൈതൃക സമിതിയുടെ 47-ാമത് സമ്മേളനത്തിലാണ് തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ ജിഞ്ചി കോട്ടയെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി തിരഞ്ഞെടുത്തത്.
Content Highlights: Discover Gingee Fort, Tamil Nadu`s only UNESCO World Heritage site, hailed as the `Troy of the East`. Explore this historically significant Maratha fort.