കുർക്കോവിനൊപ്പം രസിച്ചും കഥ പറഞ്ഞും ചങ്ങാത്തം കൂടിയും കൂട്ടുകാർ

കുർക്കോവ് കുട്ടികളോടൊപ്പം
കുർക്കോവ് കുട്ടികളോടൊപ്പം

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കൊച്ചുകൂട്ടുകാർക്കായി ഒരുക്കിയ വേദിയാണ് ആൽഫാവേഴ്സ്. ആൽഫാവേഴ്സിലെ ആദ്യ ദിനത്തിൽ  വിശ്വസാഹിത്യകാരനായ ആന്ദ്രേ കുർക്കോവ് കുട്ടികളുമായി സംവദിച്ചു. കുർക്കോവിനോട് ചങ്ങാത്തം കൂടാനും സംവദിക്കാനും ഒട്ടേറെ മിടുക്കരാണ് എത്തിച്ചേർന്നത്. കഥ പറഞ്ഞും പറയിച്ചും നാടോടിക്കഥകളുടെ കൗതുകലോകം അദ്ദേഹം കുട്ടികൾക്കു മുന്നിൽ തുറന്നിട്ടു.  പാവകളിയിലൂടെ പ്രശസ്തനായ  എ.കെ .കൃഷ്ണകുമാർ , ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച പ്രസിദ്ധി സിംഗ്, മാന്ത്രിക വിദ്യകളുമായി പ്രീത് അഴീക്കോട്, കഥ പറച്ചിലുമായി കല്യാണി ഗോപകുമാർ  തുടങ്ങിയവരും ആൽഫാവേഴ്സെന്ന അദ്ഭുതലോകത്തിലെ ആദ്യ ദിനത്തിൽ കൂട്ടുകാർക്കൊപ്പം ചേരുന്നു. കുട്ടികളുടെ സർഗവാസനകൾ പൊലിപ്പിക്കാനും ഭാവന വിരിയിക്കാനും പ്രത്യേക സെഷനായ ആർട്ട്- വെഞ്ച്വർ സോണുമൊരുക്കിയിട്ടുണ്ട്.  

Content Highlights: andrey kurkov and other famous persons in alphaverse 2025