ഓവൻ ആവശ്യമില്ലാത്തൊരു അടിപൊളി ക്രിസ്മസ് വാനില കെയ്ക്ക് ഉണ്ടാക്കി നോക്കിയാലോ?

#ഹർഷ.എം.എസ്

ആവശ്യമായ സാധനങ്ങൾ:

മൈദ - 1 കപ്പ്

പഞ്ചസാര - മുക്കാൽ കപ്പ്

മുട്ട - 2 (വെജിറ്റേറിയനാണെങ്കിൽ അര

കപ്പ് കട്ടിത്തൈര്)

വെണ്ണ/എണ്ണ - 1 കപ്പ്

ബേക്കിങ് പൗഡർ - 1 ടീസ്പൂൺ

വാനില എസൻസ് - 1 ടീസ്പൂൺ

പാൽ -1 കപ്പ്

ഉണക്കമുന്തിരി/ കശുവണ്ടി - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബാറ്റർ

ഒരു വലിയ പാത്രത്തിൽ വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി അടിക്കുക.

അതിൽ രണ്ടു മുട്ട ചേർത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കണം. (മുട്ട വേണ്ടെങ്കിൽ

കട്ടിത്തൈര് ചേർക്കാം.) മൈദ, ബേക്കിങ് പൗഡർ എന്നിവ അരിച്ച്

മിശ്രിതത്തിലേക്ക് ചേർക്കുക. പാൽ കുറച്ചുവീതം ചേർത്തിളക്കി കട്ടിയുള്ള

ബാറ്ററുണ്ടാക്കുക. അവസാനം വാനില എസൻസ് ചേർക്കാം.

പാത്രം തയ്യാറാക്കുക:

കെയ്ക്ക് ടിൻ/ സ്റ്റീൽ പാത്രം എണ്ണപുരട്ടി മൈദ ചെറുതായി തടവുക. ബാറ്റർ അതിലൊഴിച്ച് മീതേ ചെറിയ കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കാം.

ഒരു വലിയ പ്രഷർ കുക്കർ അടുപ്പിൽവെച്ച് മൂടി അടച്ച് അഞ്ചുമിനിറ്റ് ചൂടാക്കുക.

അതിന്റെ അടിയിൽ ഉപ്പ് നിരത്തി മുകളിൽ സ്റ്റാൻഡ് വെക്കുക (ചൂട് നേരിട്ട് പാത്രത്തിൽ പതിക്കാതിരിക്കാൻ). കെയ്ക്ക് പാത്രം അതിന്മേൽ വയ്ക്കുക.

കുക്കറിൽ വാൽവ് (weight) വയ്‌ക്കേണ്ട. ചെറിയ തീയിൽ 35-45 മിനിറ്റ് വേവിക്കുക. കെയ്ക്കിൽ കുത്തി നോക്കുമ്പോൾ ടൂത്ത്പിക്ക് വിട്ടുവരുന്നുവെങ്കിൽ കെയ്ക്ക് തയ്യാറായെന്നു മനസ്സിലാക്കാം.

Content Highlights: easy recipe of a vanila cake without oven