പഴംകൊണ്ട് ഉഗ്രൻ ഒരു ഐസ്‌ക്രീം ഉണ്ടാക്കാൻ പഠിച്ചാലോ?

ആവശ്യമായ സാധനങ്ങൾ:
ചെറുപഴം/റോബസ്റ്റ (നന്നായി പഴുത്തത്) : ആറ് എണ്ണം

പഞ്ചസാര : ആവശ്യത്തിന്

വാനില എസൻസ് : ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:
പഴം ചെറിയ കഷണങ്ങളായി മുറിക്കണം.

എന്നിട്ട് ഒരു പ്ലേറ്റിലേക്കെടുത്തോളൂ. മറ്റൊരു പ്ലേറ്റ് കൊണ്ട് അടച്ച ശേഷം ഫ്രീസറിൽ വച്ച് തണുപ്പിക്കുക.

പഴം നന്നായി തണുത്ത് കഴിയുമ്പോൾ മിക്സിയുടെ ജാറിലിട്ട് പഞ്ചസാരയും വാനില എസൻസും ചേർത്ത് അടിച്ചെടുക്കുക.

ഇത് ഒരു പാത്രത്തിലേക്കൊഴിച്ച് അര മണിക്കൂർ ഫ്രീസറിൽ വച്ചാൽ ബനാന ഐസ്‌ക്രീം തയ്യാർ.

Content Highlights: Made with easily available ingredients like ripe bananas, sugar, and vanilla essence, Simple step-by-step preparation method without heavy cream, Quick freezing process for a smooth texture