ദീപാവലിക്ക് പനീർ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന അടിപൊളി കലാകന്ദ് റെസിപ്പി ഇതാ...

ആവശ്യമായ സാധനങ്ങൾ:
പനീർ ചെറുതായി പൊടിച്ചത്: 250 - 300 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് 1 കപ്പ്
ഏലയ്ക്കാപ്പൊടി - 1/2ടീസ്പൂൺ
നെയ്യ്-1 ടേബിൾസ്പൂൺ (പാത്രത്തിൽ പുരട്ടാൻ)
പിസ്ത, ബദാം അരിഞ്ഞത്: അലങ്കരിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- അടികനമുള്ള ഒരു പാനിലേക്ക് പൊടിച്ചുവെച്ച പനീറും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ഈ പാൻ അടുപ്പത്തുവെച്ച് കുറഞ്ഞ തീയിൽ തുടർച്ചയായി കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം.
- ഏകദേശം 8-10 മിനിറ്റ് ഇളക്കുമ്പോൾ മിശ്രിതം കട്ടിയായി പാനിന്റെ വശങ്ങളിൽ നിന്ന് വിട്ടുപോരാൻ തുടങ്ങും. മിശ്രിതം വല്ലാതെ വരണ്ടുപോകാതെ നേരിയ ഈർപ്പത്തോടെ ഇരിക്കാൻ ശ്രദ്ധിക്കണം
- ഈ സമയത്ത് ഏലയ്ക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ അണയ്ക്കാം.
- ഒരു പ്ലേറ്റിലോ ട്രെയിലോ അല്പം നെയ്യ് പുരട്ടിയ ശേഷം ഈ മിശ്രിതം അതിലേക്ക് മാറ്റി നിരപ്പാക്കുക.
- ഇതിന്റെ മുകളിലേക്ക് ചെറുതായി അരിഞ്ഞ പിസ്തയും ബദാമും വിതറി സ്പൂൺ കൊണ്ട് പതിയെ അമർത്താം.
- ചൂടാറിയ ശേഷം ഇത് 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. അതിനുശേഷം ചതുരക്കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.
Content Highlights: Quick and easy Kalakand recipe using paneer and condensed milk