കടലമാവുണ്ടോ? രസികൻ പക്കാവട എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം...

ആവശ്യമായ സാധനങ്ങൾ:
കടലമാവ് : മൂന്നു കപ്പ്

അരിപ്പൊടി : ഒരു കപ്പ്

ജീരകം : ഒന്നര ടീസ്പൂൺ

കായപ്പൊടി : ഒന്നര ടീസ്പൂൺ

മുളകുപൊടി : രണ്ട് ടീസ്പൂൺ

ഉള്ളി (ചെറുതായി അരിഞ്ഞത് ) : നാല് ടീസ്പൂൺ

കറിവേപ്പില (പൊടിയായരിഞ്ഞത്) : രണ്ട് ഇതൾ

ഉപ്പ്, വെളിച്ചെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
കടലമാവും അരിപ്പൊടിയും നന്നായി ഇളക്കിച്ചേർക്കണം. ആവശ്യത്തിന് വെള്ളമൊഴിച്ച് വെളിച്ചെണ്ണ ഒഴിച്ചുള്ള ചേരുവകളും ചേർത്ത് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക. ഇനി സേവനാഴിയിൽ ചില്ലിട്ട് പിഴിഞ്ഞെടുക്കണം. അത് തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്തുകോരിയാൽ കറുമുറു പക്കാവട റെഡി.

Content Highlights: Uses simple pantry staples like gram flour and rice flour., Quick and easy preparation method for home cooks.