സ്വീറ്റ് ബ്രെഡ് ഫ്രിറ്റേഴ്‌സ് ഉണ്ടാക്കിയാലോ...

ആവശ്യമായ ചേരുവകൾ:
ബ്രെഡ് - 6 എണ്ണം

മൈദ - ഒരു കപ്പ്

പഞ്ചസാര - 3 ടീസ്പൂൺ

കറുത്ത എള്ള് - 1 ടീസ്പൂൺ

പാൽപ്പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഉപ്പ് - ഒരു നുള്ള്

വെള്ളം - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
മൈദയിലേക്ക് പഞ്ചസാര, കറുത്ത എള്ള്, മഞ്ഞൾപ്പൊടി, പാൽപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് കട്ടിയിൽ കലക്കിയെടുക്കണം. ബ്രെഡ് പകുതിയായി മുറിക്കുക. ബ്രെഡ് മൈദ മിക്‌സിൽ മുക്കി ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കാം.

Content Highlights: Uses simple and easily available household ingredients, Quick and easy preparation method for evening snacks, Crispy and delicious taste preferred by all age groups