അവലും കടലയും കൊപ്രയും ചേർത്ത് ഒരു അവൽ മിക്‌സ്ചർ തയ്യാറാക്കി നോക്കിയാലോ

ആവശ്യമുള്ള സാധനങ്ങൾ
അവൽ:മൂന്ന് കപ്പ്
നിലക്കടല:ഒരു കപ്പ്
കടലപ്പരിപ്പ് വറുത്തത്:ഒരു കപ്പ്
നുറുക്കിയ കൊപ്ര:ഒരു കപ്പ്
പച്ചമുളക്:ഒന്ന്
കറിവേപ്പില:ഒരു തണ്ട്
മഞ്ഞൾപ്പൊടി:ഒരു ടീസ്പൂൺ
എണ്ണ, ഉപ്പ്:പാകത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ അൽപം എണ്ണ ചൂടാക്കുക. കടലയും പരിപ്പും ചുവക്കെ വറുത്ത് മാറ്റിവെക്കുക. കൊപ്രയും ഇതേപോലെ വറുത്ത് മാറ്റിവെക്കുക. ബാക്കിയുള്ള എണ്ണകൂടി ഒഴിച്ച് പച്ചമുളക്, കറിവേപ്പില എന്നിവ കരുകരുപ്പായി വറുക്കണം. ഇതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, അവൽ എന്നിവ ചേർത്ത് നന്നായി ഇളക്കുക. വറുത്തുമാറ്റിയ കൊപ്രയും കടലയും പരിപ്പും കൂടെച്ചേർത്ത് ഉപ്പുപാകമാക്കി വാങ്ങാം.
Content Highlights: Simple ingredients list for authentic Kerala-style Aval Mixture., Step-by-step frying instructions for perfect texture.