വഴുതനങ്ങയുടെ രുചി ഇഷ്ടമല്ലേ? ഇങ്ങനെ ചെയ്തുനോക്കൂ. പ്ലേറ്റ് കാലിയാകുന്ന വഴി കാണില്ല

ആവശ്യമായ സാധനങ്ങൾ
- വഴുതനങ്ങ നേരിയ കനത്തിൽ വട്ടത്തിൽ അരിഞ്ഞത് :ഒന്ന്
- കടലമാവ്: ഒരു കപ്പ്
- അരിപ്പൊടി: അരക്കപ്പ്
- പച്ചമുളക് അരിഞ്ഞത് :ഒന്ന്
- മല്ലിയില അരിഞ്ഞത് : ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി : അരടീസ്പൂൺ
- മുളകുപൊടി: അരടീസ്പൂൺ
- കായപ്പൊടി :ഒരു നുള്ള്
- വെളിച്ചെണ്ണ, വെള്ളം, ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത്
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി മാവാക്കണം. - വഴുതനങ്ങ കഷണങ്ങൾ ഈ മാവിൽ മുക്കി വെളിച്ചെണ്ണയിൽ നല്ല ബ്രൗൺനിറമാകുന്നതുവരെ വറുത്തെടുത്തോളൂ. വഴുതനങ്ങ പക്കോട തയ്യാർ.
- ചൂടോടെ ചമ്മന്തിയോടെ സോസോ കൂട്ടി കഴിക്കാം.
Content Highlights: Learn to make delicious and crispy brinjal fritters (vazhuthanga pakoda) with gram flour and rice flour. A quick and easy snack recipe for all occasions. Perfect with chutney or sauce!