ചായക്കൊപ്പം കഴിക്കാം രുചികരമായ ബ്രെഡ് റോൾസ്

ആവശ്യമായ സാധനങ്ങൾ:
ബ്രെഡ് : ആറ് സ്ലൈസ്
ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്) : രണ്ടെണ്ണം
മുളക്‌പൊടി : കാൽ ടീസ്പൂൺ
കുരുമുളക് പൊടി : കാൽ ടീസ്പൂൺ
ഗരംമസാല : കാൽ ടീസ്പൂൺ
ജീരകപ്പൊടി : അര ടീസ്പൂൺ
മല്ലിയില അരിഞ്ഞത് : രണ്ട് ടേബിൾസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ ഉടച്ചെടുത്ത ഉരുളക്കിഴങ്ങും വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ബ്രെഡിന്റെ അരിക് കളഞ്ഞശേഷം വെള്ളത്തിൽ നനച്ചെടുക്കണം.നേരത്തെ തയ്യാറാക്കി വെച്ച കൂട്ടിൽ നിന്ന് കുറേശ്ശെ എടുത്ത് ബ്രെഡിനു മുകളിൽ വെച്ച് ചുരുട്ടി എടുക്കുക.
രണ്ട് അറ്റവും അമർത്തി ഒട്ടിക്കണം. ബ്രെഡ് പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം.
ഈ റോളുകൾ ചൂടായ വെളിച്ചെണ്ണയിൽ ഗോൾഡൻബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ബ്രെഡ് റോൾസ് റെഡി.
Content Highlights: Whip up delicious and easy bread rolls with potato filling. A quick and tasty snack perfect for tea time. Get the simple recipe now!