ബിസ്‌ക്കറ്റ് ലഡു സിംപിളാണ്, ടേസ്റ്റിയുമാണ്. ഉണ്ടാക്കാൻ വളരെയെളുപ്പം

ആവശ്യമായ സാധനങ്ങൾ:
ഇഷ്ടമുള്ളതരം ബിസ്‌കറ്റ് : പത്തെണ്ണം
മിൽക്ക് മെയ്ഡ് : അരക്കപ്പ്
തയാറാക്കുന്ന വിധം:
ബിസ്‌കറ്റ് മിക്‌സിയിൽ പൊടിക്കണം.
ഈ ബിസ്‌കറ്റ് പൊടി മിൽക്ക് മെയ്ഡ്ചേർത്ത് കുഴച്ച് ലഡുവിന്റെ വലുപ്പത്തിൽ ഉരുട്ടി എടുത്തോളൂ. ബിസ്‌കറ്റ് ലഡു തയാർ.
(ഇതേ കൂട്ടിലേക്ക് ചിരകിയ തേങ്ങയും പൊടിച്ച അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ലഡു കൂടുതൽ രുചികരമാക്കാവുന്നതാണ്)
Content Highlights: Learn to make quick and delicious biscuit laddus with this simple recipe. Perfect for snacks and celebrations! Try this easy sweet treat today.