ദീപാവലി ഇങ്ങെത്തി! സ്വാദൂറും ബേസൻ ലഡു തയ്യാറാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
കടലമാവ് - രണ്ട് കപ്പ്
നെയ്യ് - അരക്കപ്പ്
പൊടിച്ച പഞ്ചസാര - മുക്കാൽ കപ്പ്
ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
ബദാം, പിസ്ത നുറുക്കിയത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ നെയ്യ് ചൂടാക്കി കടലമാവ് ചേർക്കുക. ചെറിയ തീയിൽ തുടർച്ചയായി ഇളക്കി വറുത്തെടുക്കണം. കടലമാവിന് സ്വർണനിറവും നല്ല മണവും വരുമ്പോൾ തീ അണയ്ക്കാം. മിശ്രിതം ചെറുതായി തണുത്തശേഷം പൊടിച്ച പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ബദാമും പിസ്തയും ചേർക്കാം. കൈയിൽ അല്പം നെയ്യ് പുരട്ടി മിശ്രിതം ചെറിയ ഉരുളകളാക്കിയെടുക്കുക. രുചികരമായ ബേസൻ ലഡു തയ്യാർ!
Content Highlights: Simple ingredients including gram flour, ghee, and powdered sugar