ഏത്തപ്പഴംകൊണ്ട് ഉണ്ടാക്കാവുന്ന രുചികരമായ വിഭവം: ഏത്തപ്പഴം കട്‌ലറ്റ്

ആവശ്യമായ സാധനങ്ങൾ:
ഏത്തപ്പഴം : രണ്ടെണ്ണം
തേങ്ങ ചിരകിയത് : അരക്കപ്പ്
ഏലയ്ക്കാപ്പൊടി : രണ്ട് നുള്ള്
റൊട്ടിപ്പൊടി : അരക്കപ്പ്
വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഏത്തപ്പഴം പുഴുങ്ങിയെടുക്കണം. ഇനി തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക.
ഇതിലേക്ക് റൊട്ടിപ്പൊടിയും വെളിച്ചെണ്ണയും ഒഴികെയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഇതിൽ നിന്ന് കുറേശെയെടുത്ത് കൈവെള്ളയിൽ വച്ച് പരത്തി റൊട്ടിപ്പൊടിയിൽ ഒപ്പി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഏത്തപ്പഴം കട്‌ലറ്റ് തയ്യാർ.
Content Highlights: Simple and easy-to-follow recipe using boiled ripe bananas, Coated with breadcrumbs for a crispy texture, Perfect tea-time evening snack for the family, Quick preparation time with minimal ingredients