കഴിച്ചിട്ടുണ്ടോ ആപ്പിൾകൊണ്ടൊരു രുചിയൂറും ഹൽവ

ആവശ്യമായ സാധനങ്ങൾ:
ആപ്പിൾ : മൂന്നെണ്ണം

പാൽ : ഒരു കപ്പ്

പഞ്ചസാര : അര കപ്പ്

നെയ്യ് : അഞ്ച് ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പ്, ബദാം : നാലെണ്ണം വീതം

തയ്യാറാക്കുന്ന വിധം:
ആപ്പിൾ കഴുകി വൃത്തിയാക്കി തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് മിക്സിയിൽ അരച്ചെടുത്തോളൂ.

തവയിൽ നെയ്യ് ചൂടാക്കി ഈ ആപ്പിൾ പൾപ്പ് അതിലിട്ട് ഇളം തീയിൽ ഇളക്കണം.

കട്ടിയായിത്തുടങ്ങുമ്പോൾ പാലൊഴിച്ച് ഇളക്കി തിളപ്പിച്ച് കുറുക്കിക്കോളൂ. ഇതിനൊപ്പം പഞ്ചസാരയും ചേർക്കാം.

നന്നായി കുറുകി കഴിയുമ്പോൾ അണ്ടിപ്പരിപ്പും ബദാമും ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കാം. ആപ്പിൾ ഹൽവ തയ്യാർ.

Content Highlights: Simple and easy-to-follow apple halwa recipe, Requires basic ingredients like apples