റവയുണ്ടോ? ക്രിസ്പി സ്നാക്ക് എളുപ്പത്തിൽ തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ
റവ: ഒരു കപ്പ്
മുളകുപൊടി: ഒരു ടീസ്പൂൺ
ഉപ്പ്, വെളിച്ചെണ്ണ, വെള്ളം: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ ചൂടാക്കി അതിൽ റവ വറുത്തെടുക്കണം.
- ഇതേ പാനിൽ വെള്ളമൊഴിച്ച് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കാം.
- ഇതിലേക്ക് വറുത്ത റവയും മുളകുപൊടിയും ചേർത്ത് വേവിക്കണം.
- ഈ കൂട്ട് കുറുകി മാവുപരുവത്തിലാകുമ്പോൾ തണുക്കാൻ വെയ്ക്കാം.
- തണുത്തശേഷം ഇതിൽനിന്നും കുറേശ്ശെയെടുത്ത് റിംഗുകളുടെ രൂപത്തിലാക്കി വെളിച്ചെണ്ണയിൽ വറുത്തുകോരിക്കോളൂ. രസികൻ റവ റിംഗ്‌സ് റെഡി.
Content Highlights: Simple recipe using basic ingredients like Rava (semolina)., Creates a crispy, crunchy snack perfect for evenings., Quick to prepare and fry, ideal for a last-minute treat.