കയ്പക്ക ഇഷ്ടമില്ലാത്തവരാണോ? കയ്പക്ക റിങ്‌സ് കഴിച്ചു നോക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ:
അരിപ്പൊടി- 1 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ- 2 ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
കശ്മീരി മുളകുപൊടി- 1/2 ടീസ്പൂൺ
മല്ലിപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
പാവയ്ക്ക വട്ടത്തിൽ മുറിച്ചത്- 1 കപ്പ്
ബ്രെഡ് പൊടി- 1 കപ്പ്
എണ്ണ വറുക്കാൻ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒന്നു മുതൽ 3 വരെയുള്ള ചേരുവകൾ യോജിപ്പിക്കുക. ഇതിലേക്ക് 2 മുതൽ 8 വരെയുള്ള ചേരുവകൾ ചേർത്ത് വെള്ളമൊഴിച്ച് കട്ടപിടിക്കാതെ മിക്സ് ചെയ്യണം. മാവ് കുറച്ച് കട്ടിയിലായിരിക്കാൻ ശ്രദ്ധിക്കണം. അതിലേക്ക് മുറിച്ചുവെച്ച പാവയ്ക്കയിട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. 15 മിനിറ്റിനുശേഷം ഓരോ പാവയ്ക്കയും എടുത്ത് ബ്രെഡ് പൊടിയിൽ ഇരുവശവും മുക്കി എണ്ണയിൽ വറുത്തെടുക്കുക. ചൂടോടെ ചായക്കൊപ്പമോ ചോറിന്റെകൂടെയോ കഴിക്കാം.
Content Highlights: Simple ingredients including rice flour and corn flour for crunch, Step-by-step instructions for a perfect crispy texture