ഹൽവ ഇഷ്ടമില്ലാത്തവരുണ്ടോ? ചെറുപയർ കൊണ്ടൊരു കിടിലൻ ഹൽവ തയ്യാറാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
ചെറുപയർ പരിപ്പ് : ഒരു കപ്പ്
പാൽ : രണ്ട് കപ്പ്
പഞ്ചസാര പൊടിച്ചത് : അര കപ്പ്
നെയ്യ് : അഞ്ച് ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി : അര ടീസ്പൂൺ
അണ്ടിപ്പരിപ്പ്, ബദാം, ഉണക്ക മുന്തിരി : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചെറുപയർ പരിപ്പ് വേവിച്ച് ഉടച്ചെടുക്കുക. ഇനി പാൽ തിളപ്പിച്ച് മാറ്റിവെക്കണം. ഇളം ചൂടുള്ള ഈ പാലിൽ ഉടച്ച ചെറുപയർ പരിപ്പ് ചേർത്ത് ഇളക്കുക. ഇനി ഇത് അടുപ്പിൽ വെച്ച് ഇളം തീയിൽ ഇളക്കി കുറുക്കിക്കോളൂ. കുറുകി തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കാം.
നെയ്യ് കൂടി ചേർത്തശേഷം ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ചേർത്ത് അടുപ്പിൽ നിന്ന് മാറ്റാം. ബദാം നുറുക്കിയത് മുകളിൽ വിതറി പാത്രത്തിൽ വിളമ്പിക്കോളൂ.
Content Highlights: Made with simple ingredients like moong dal, milk, and ghee, Step-by-step preparation method for soft and tasty halwa,