ചാമ്പയ്ക്ക എന്നാ സുമ്മാവാ? ഈ കിക്കിടു ചാമ്പയ്ക്ക റെസിപ്പികൾ അറിയില്ലെങ്കിൽ നിങ്ങൾക്ക് പോയി!

ചാമ്പയ്ക്ക ജാം
ആവശ്യമുള്ള സാധനങ്ങൾ
കുരു കളഞ്ഞ് കഷണങ്ങളാക്കിയ ചാമ്പയ്ക്ക -2 കപ്പ്
പഞ്ചസാര- 3 കപ്പ്
ചെറുനാരങ്ങ നീര് - 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ചാമ്പയ്ക്ക മിക്സിയിലിട്ട് നന്നായി അടിച്ചു പൾപ്പ് ആക്കി എടുക്കുക. ഇതിലേക്ക് പഞ്ചസാരയും രണ്ട് ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് തീ മീഡിയം ഫ്ളെയിമിലിട്ട് തുടർച്ചയായി ഇളക്കണം. അടിയിൽ പിടിക്കുന്നത് ഒഴിവാക്കാനാണ് തുടരെ ഇളക്കുന്നത്. 15 മിനിറ്റ് കഴിഞ്ഞാൽ മിശ്രിതം നല്ല കട്ടിയായി കിട്ടും. ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചു വെക്കാം.
ചാമ്പയ്ക്ക അച്ചാർ
ആവശ്യമായ സാധനങ്ങൾ:
ചാമ്പയ്ക്ക - 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
കായം - ഒരു നുള്ള്
വെളുത്തുള്ളി - 6-8 അല്ലി (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
കറിവേപ്പില - 2 തണ്ട് (ചെറുതായി അരിഞ്ഞത്)
വിനാഗിരി - 2 ടേബിൾസ്പൂൺ
നല്ലെണ്ണ - 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
ചാമ്പയ്ക്ക കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിയണം. ഒരു പാത്രത്തിൽ ചാമ്പയ്ക്ക, ഉപ്പ്, മഞ്ഞൾപ്പൊടി ചേർത്ത് 10-15 മിനിറ്റ് വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് വറവിട്ട ശേഷം ഉലുവ, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് മുളകുപൊടി, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേർത്തിളക്കണം. തുടർന്ന് ചാമ്പയ്ക്ക ചേർത്ത് നല്ലപോലെ ഇളക്കി വിനാഗിരി ചേർത്ത് 2-3 മിനിറ്റ് ചെറുതീയിൽ വെക്കണം. ചൂടാറിയശേഷം ബോട്ടിലിൽ സൂക്ഷിക്കാം.
ചാമ്പയ്ക്ക ജ്യൂസ്
ആവശ്യമായ സാധനങ്ങൾ:
ചാമ്പയ്ക്ക - 1 കപ്പ്
പഞ്ചസാര / തേൻ - 2 മുതൽ 3 ടേബിൾസ്പൂൺ
വെള്ളം - 1 മുതൽ 1½ കപ്പ്
നാരങ്ങ നീര് - 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)
ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
ചാമ്പയ്ക്ക നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി കുരു കളയണം. മിക്സിയിൽ ചാമ്പയ്ക്ക, വെള്ളം, പഞ്ചസാര/തേൻ ചേർത്ത് നന്നായി അടിക്കുക. ശേഷം ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിയ്ക്കാം. നാരങ്ങ നീരും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് തണുപ്പിക്കാൻ ഫ്രിഡ്ജിൽ വെച്ചോ അല്ലെങ്കിൽ ഐസ് ക്യൂബുകൾ ചേർത്തോ വിളമ്പാം.
Content Highlights: Step-by-step preparation guide for chambakka jam, Natural ingredients and preservation tips for 2026