ഞെരിപ്പൻ ബ്രെഡ് എഗ്ഗ് പോക്കറ്റ്: ബ്രെഡും മുട്ടയും ഉണ്ടോ? ഇതാ ഒരു കലക്കൻ റെസിപ്പി

ആവശ്യമായ സാധനങ്ങൾ:
ബ്രെഡ് - 2 കഷ്ണം
മുട്ട - 1
ചെറുതായി അരിഞ്ഞ തക്കാളിയും ക്യാരറ്റും - 1 ടേബിൾസ്പൂൺ
ഉപ്പ് - ഒരു നുള്ള്
ബട്ടർ - 1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
രണ്ട് ബ്രെഡ് കഷണങ്ങളുടെയും വശങ്ങളിലെ ബ്രൗൺ ഭാഗം മുറിച്ചു മാറ്റിയശേഷം ചപ്പാത്തിപോലെ അമർത്തി പരത്തുക.
ഒരു പാത്രത്തിൽ മുട്ട, അരിഞ്ഞ പച്ചക്കറി, ഉപ്പ് എന്നിവ ഇളക്കി യോജിപ്പിക്കുക.
ഒരു ബ്രെഡിന്റെ വശങ്ങളിൽ വിരൽ കൊണ്ട് അല്പം വെള്ളം തൊട്ടു പുരട്ടുക. രണ്ടാമത്തെ ബ്രെഡ് ഇതിന്റെ മുകളിൽ വെച്ച് വശങ്ങൾ കൈകൊണ്ട് നന്നായി അമർത്തി ഒട്ടിക്കുക. ഒരു വശം മാത്രം ഒട്ടിക്കാതെ തുറന്നു വെക്കണം. ഇപ്പോൾ ഇതൊരു ചെറിയ സഞ്ചി പോലെയാകും.
തുറന്ന വശത്തുകൂടി മുട്ടയുടെ മിശ്രിതം പതുക്കെ ഉള്ളിലേക്ക് ഒഴിക്കുക. അതിനുശേഷം ആ തുറന്ന ഭാഗവും വെള്ളം തൊട്ട് അമർത്തി നന്നായി അടയ്ക്കുക. പാനിൽ അല്പം ബട്ടർ ഇട്ട് ചൂടാകുമ്പോൾ ഈ ബ്രെഡ് പോക്കറ്റ് അതിലേക്ക് വെക്കുക. ഉള്ളിലെ മുട്ട നന്നായി വേവാനായി ചെറിയ തീയിൽ രണ്ട് വശവും തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൊരിച്ചെടുക്കുക.
Content Highlights: Requires only basic ingredients like bread, egg, and vegetables, Quick and easy to prepare within minutes, Perfect breakfast or evening snack option, Pan-fried with butter for a crispy texture